Latest News

എസ്എസ്എഫ് താനൂര്‍ ഡിവിഷന്‍ സാഹിത്യോല്‍സവ് ഇന്ന് തുടങ്ങും

എസ്എസ്എഫ് താനൂര്‍ ഡിവിഷന്‍ സാഹിത്യോല്‍സവ് ഇന്ന് തുടങ്ങും
X

താനൂര്‍: എസ്എസ്എഫ് താനൂര്‍ ഡിവിഷന്‍ സാഹിത്യോല്‍സവ് ഇന്ന് താനൂര്‍ ടൗണ്‍ ഐപിസി ആല്‍ബസാറില്‍ തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന സാഹിത്യോല്‍സവ് ടി ഡി രാമകൃഷ്ണന്‍ രചിച്ച അന്ധര്‍, ബധിരര്‍, മൂകര്‍ എന്ന നോവലിനെ പശ്ചാത്തലമാക്കിയാണ് വേദിയും സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്. 120 മല്‍സരങ്ങളിലായി ആയിരത്തില്‍പ്പരം വിദ്യാര്‍ത്ഥികളാണ് സാഹിത്യോല്‍സവില്‍ പങ്കെടുക്കുന്നത്.

ഡിവിഷന്‍ സാഹിത്യോല്‍സവ് സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യ അതിഥിയാവും. സയ്യിദ് ഹൈദ്രോസ് മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തും. കെ എം അഷ്‌റഫ് സഖാഫി സാഹിത്യോല്‍സവിന് അധ്യക്ഷത വഹിക്കും. താനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍, എസ്‌വൈഎസ് മലപ്പുറം ജില്ലാ സെക്രട്ടറി ഉമര്‍ ശരീഫ് സഅദി, എസ്എസ്എഫ് മലപ്പുറം ജില്ലാ വെസ്റ്റ് പ്രസിഡണ്ട് കെ സ്വാദിഖലി ബുഖാരി, ഡോ. അബ്ദുറഹ്മാന്‍ സഖാഫി മീനടത്തൂര്‍, കെ പി നൗഫല്‍ താനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സാഹിത്യോല്‍സവിനോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ അടങ്ങിയ ബുക്ക് പോയിന്റ് സാഹിത്യോല്‍സവ് നഗരിയില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

കേരള മുസ് ലിം ജമാഅത്ത് താനൂര്‍ സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തി സാഹിത്യോല്‍സവ് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. അല്‍ ബസാര്‍ ഐപിസിയില്‍ നടന്ന ചടങ്ങില്‍ കേരള മുസ് ലിം ജമാഅത്ത്, എസ്‌വൈഎസ് താനൂര്‍ സോണ്‍ ഭാരവാഹികള്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it