Latest News

മാധ്യമപ്രവര്‍ത്തകന്റെ മരണം: സിസിടിവി ദൃശ്യം പുറത്ത്; അന്വേഷണത്തിന് പ്രത്യേക സംഘം

മാധ്യമപ്രവര്‍ത്തകന്റെ മരണം: സിസിടിവി ദൃശ്യം പുറത്ത്; അന്വേഷണത്തിന് പ്രത്യേക സംഘം
X

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി. ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അപകടം നടന്ന സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലിസ് പറഞ്ഞു

അതേസമയം പ്രദീപിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചു പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.




Next Story

RELATED STORIES

Share it