സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു
സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ നടക്കും

മലപ്പുറം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അമ്മാവനും സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി നാരായണന്‍ കുട്ടി നായര്‍(83) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ് ആനമങ്ങാട് പുത്തൂര്‍കുന്നത്ത് നാരായണന്‍ എമ്പ്രാന്തിരി-ലക്ഷ്മിക്കുട്ടി നായര്‍ ദമ്പതികളുടെ മകനാണ്. ഡല്‍ഹി മലയാളി അസോസിയേഷന്‍, കേരള ക്ലബ് തുടങ്ങിയ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായിട്ടുണ്ട്. ഡാലസ് മലയാളി അസോസിയഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപരി പഠനാര്‍ഥം 1968ല്‍ കാനഡയിലേക്കു കുടിയേറിയ ഇദ്ദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന് ഡാലസിലേക്കും താമസം മാറ്റുകയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന ചെറു കഥാസമാഹാരത്തിന് മലയാളവേദി അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1996ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷനല്‍ കമ്മിറ്റയംഗം, ഡാലസ് കേരള ഹിന്ദു സൊസൈറ്റി, അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാന എന്നിവയുടെ രൂപീകരണത്തിലും മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാജമ്മ നായര്‍. മക്കള്‍: അനിതാ നായര്‍, വിനീതാ നായര്‍. സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ നടക്കും.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT