Latest News

കണ്ണൂരില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്

കണ്ണൂരില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്
X

കണ്ണൂര്‍: പരിയാരം കോരന്‍പീടികയില്‍ പിതാവ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോരന്‍പീടികയിലെ ഷിയാസി (19) നെയാണ് പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദ് (51) വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പോലിസില്‍ വിവരമറിയിച്ചെങ്കിലും പോലിസെത്തിനാല്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it