Latest News

ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കി മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ഖേദകരമെന്ന് മുഖ്യമന്ത്രി

ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കി മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ഖേദകരമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കി മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവര്‍ഗീയ സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ മുമ്പുണ്ടായിട്ടില്ല. ചെമ്പഴന്തിയില്‍ ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അവരെ ആരാണ് വളര്‍ത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ തനിസ്വഭാവം കാത്തിരുന്ന് കാണാം. ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ഒരു വിഭാഗം അവര്‍ക്ക് വീരപരിവേഷം നല്‍കുന്നത്. ഇത് അങ്ങേയറ്റം ഖേദകരമാണ്. മതത്തിന്റെ പേരില്‍ മനുഷ്യനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊല്ലുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാധാരണ മതസംഘടനകള്‍ ഇത്തരം അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയില്ല. മത തീവ്രവാദത്തിന്റെ തീ ആളിപ്പടര്‍ന്നാല്‍ ആ തീയില്‍ മനുഷ്യന്‍ എരിഞ്ഞടങ്ങും.

മനുഷ്യരെ ഒന്നായി കണ്ട്, ഭേദ ചിന്ത അരുതെന്നുള്ള ഗുരുചിന്തയാണ് ഇവിടെ പ്രസക്തമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it