- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇതുവരെ പത്രിക സമര്‍പ്പിച്ചത് 22 പേര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച വരെ 22 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവമ്പാടി, കൊയിലാണ്ടി, കൊടുവള്ളി, പേരാമ്പ്ര, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ് പത്രികകള്‍ ലഭിച്ചത്. കുറ്റിയാടി, വടകര, നാദാപുരം മണ്ഡലങ്ങളില്‍ ഇതുവരെ പത്രിക ലഭിച്ചിട്ടില്ല.
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച രണ്ടു പേരാണ് പത്രിക സമര്‍പ്പിച്ചത്. കൂടരഞ്ഞി കൂമ്പാറബസാര്‍ പാലക്കല്‍ ലിന്റോ ജോസഫ് (സിപിഐ എം), തിരുവമ്പാടി കൊട്ടാരത്തില്‍ ജോളി ജോസഫ് (സിപിഐ എം) എന്നിവരാണ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
കൊയിലാണ്ടിയില്‍ മൂന്ന് പേര്‍ പത്രിക നല്‍കി. പയിമ്പ്ര നടുക്കണ്ടിയില്‍ എന്‍. സുബ്രഹ്മണ്യന്‍ (ഐഎന്‍സി), പയ്യോളി പുറക്കാട് തലപ്പൊയില്‍താഴെ ഷീബ (സിപിഐഎം), വെങ്ങളം ചെറുവത്ത് സി. പ്രവീണ്‍കുമാര്‍ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) എന്നിവരാണ് പത്രിക നല്‍കിയത്. ഇതോടെ മണ്ഡലത്തില്‍ നാല് പത്രികകള്‍ ലഭിച്ചു.
കൊടുവള്ളിയില്‍ കൊടുവള്ളി കാരാട്ട് ഗോള്‍ഡന്‍വില്ലയില്‍ അബ്ദുല്‍റസാഖ് (സ്വതന്ത്രന്‍), കൊമ്മേരി വെളുത്തേടത്ത്താഴം പി. പി. മുഹമ്മദ് മുസ്തഫ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. തിങ്കളാഴ്ച ഒരു പത്രികയും ലഭിച്ചിരുന്നു. ഇതോടെ മൂന്ന് പേര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു.
പേരാമ്പ്ര മണ്ഡലത്തില്‍ നൊച്ചാട് കൊട്ടാരക്കല്‍വീട് ടി. പി. രാമകൃഷ്ണന്‍ (സിപിഐ എം), തണ്ടോറപ്പാറ പണിയന്‍ചത്തമൂലയില്‍ ബാബു (സിപിഐ എം) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വെസ്റ്റ്ഹില്‍ ബിലാത്തിക്കുളം രവീസില്‍ രവീന്ദ്രന്‍ (സിപിഐ എം), കുന്നത്തറ കരിയാരത്ത് റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
കുന്ദമംഗലം മണ്ഡലത്തില്‍ പി. ടി. എ. റഹിം (സ്വതന്ത്രന്‍), പന്തീരങ്കാവ് പുതുക്കിടി പി. കെ. പ്രേംനാഥ് (സിപിഐ എം), കുരുവട്ടൂര്‍ പറമ്പില്‍ അക്കിനാരിപറമ്പില്‍ അബ്ദുല്‍ വാഹിദ് (എസ്ഡിപിഐ) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
ബേപ്പൂരില്‍ കോട്ടൂളി പുതുക്കുടിപറമ്പ് പി. എ. മുഹമ്മദ് റിയാസ് (സിപിഐ എം), ചാലിയം വടക്കകത്ത് ജമാല്‍ (എസ്ഡിപിഐ) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
ബാലുശ്ശേരിയില്‍ നെല്ലിക്കോട് കച്ചിലാട്മണ്ണാറക്കല്‍ സച്ചിന്‍ദേവ് (സിപിഐ എം), നടുവണ്ണൂര്‍ മന്ദങ്കാവ് പുള്ളിരിക്കല്‍ ശ്രീജ (സിപിഐ എം) എന്നിവരും എലത്തൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ ചൊവ്വ 'വര്‍ഷ'യില്‍ എ.കെ ശശീന്ദ്ര(എന്‍സിപി)നും പത്രിക സമര്‍പ്പിച്ചു.
കോഴിക്കോട് സൗത്തില്‍ ചൊവ്വാഴ്ച ഒരു പത്രിക ലഭിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















