Latest News

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്‌ഐ

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്‌ഐ
X

തിരുവനന്തപുരം: സില്‍വല്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്‌ഐ. വികസന വിരോധത്തിനെതിരെ ഡിവൈഎഫ്‌ഐ കാംപയിന്‍ സംഘടിപ്പിക്കും. സില്‍വര്‍ലൈനിനെതിരെ പ്രതിഷേധിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാന്‍ വേണ്ടി മാത്രം മുന്നണികള്‍ രൂപപ്പെടുകയാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.

നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രംഗത്തെത്തിയിരുന്നു. അതിനിടെ, മുന്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് രചിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെകുറിച്ച് വിശദമാക്കുന്ന പുസ്തകം ഇന്ന് എകെജി സെന്ററില്‍ പുറത്തിറക്കുന്നുണ്ട്. എന്തുകൊണ്ട് കെ റെയില്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ചിന്ത പബഌഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയുടെ ചോദ്യോത്തര വേളയില്‍ സില്‍വര്‍ലൈന്‍ പദ്ധതി

സജീവമായി ഉന്നയിക്കപ്പെട്ടു. സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. വാര്‍ത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശ വായ്പയുടെ ബാധ്യത ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആര്‍ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാര്‍ശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങള്‍ പരിഗണിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി

വിദേശ വായ്പക്ക് കേരളം സമ്പൂര്‍ണ ഗ്യാരണ്ടി നല്‍കുമെന്ന ഫയലില്‍ ഒപ്പുവച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഒന്നര ലക്ഷം കോടയിലേറെ ചെലവാകുന്ന പദ്ധതിയുടെ ബാധ്യത താങ്ങാന്‍ കേരളത്തിനാകില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് വിദേശ ഏജന്‍സികള്‍ വായ്പ നല്‍കാന്‍ തയ്യാറാകുന്നത്. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു പദ്ധതിയും സംസ്ഥാനത്ത് മുടങ്ങുന്നില്ല. കടം കയറി കേരളം നശിച്ചു പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.


Next Story

RELATED STORIES

Share it