Latest News

ശുഭാനന്ദാശ്രമത്തിലെ യുവതിയുടെ ദൂരൂഹ മരണം: പോലിസ് സര്‍ജനും അന്വേഷണ ഉദ്യോഗസഥര്‍ക്കുമെതിരേ യുവതിയുടെ സഹോദരന്‍

അന്വേഷണം നടത്തിയ കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയും കൊച്ചി റേഞ്ച് ഐജിയും രേഖകളിലും അന്വേഷണ റിപ്പോര്‍ട്ടിലും കൃത്രിമം നടത്തി കുറ്റവാളികളെ സംരക്ഷിച്ചുവെന്നു സിന്ധുവിന്റെ സഹോദരന്‍ ജയകുമാര്‍ ആരോപിച്ചു.

ശുഭാനന്ദാശ്രമത്തിലെ യുവതിയുടെ ദൂരൂഹ മരണം: പോലിസ് സര്‍ജനും അന്വേഷണ ഉദ്യോഗസഥര്‍ക്കുമെതിരേ യുവതിയുടെ സഹോദരന്‍
X

പത്തനംതിട്ട: 2010 മെയ് ഒന്നിന കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമത്തില്‍ സിന്ധു എന്ന യുവതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോസറ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും അന്വേഷണം നടത്തിയ പോലിസ് ഉദ്യോഗസഥരും ഗുരുതര വീഴ്ച വരുത്തിയെന്നു സിന്ധുവിന്റെ സഹോദരന്‍ ജയകുമാര്‍. അന്വേഷണത്തില്‍ കൃത്രിമം നടത്തിയ നാലുപേര്‍ക്കുമെതിരേ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചു അന്വേഷണം നടത്തിയ കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയും കൊച്ചി റേഞ്ച് ഐജിയും രേഖകളിലും അന്വേഷണ റിപ്പോര്‍ട്ടിലും കൃത്രിമം നടത്തി കുറ്റവാളികളെ സംരക്ഷിച്ചുവെന്നു സിന്ധുവിന്റെ സഹോദരന്‍ ജയകുമാര്‍ ആരോപിച്ചു. ഉദ്യോഗസഥര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും ജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോലിസ് സര്‍ജന്‍, സംഭവസമയത്തെ കോട്ടയം ഗാന്ധിനഗര്‍ പോലിസ് സറ്റേഷന്‍ എസ്‌ഐ, എഎസ്‌ഐ, സിഐ എന്നിവരാണു അന്വേഷണത്തില്‍ വീഴച വരുത്തിയതെന്നു ജയകുമാര്‍ പറഞ്ഞു. ഇവര്‍ നാലു പേരും ചേര്‍ന്നു രേഖകളിലും, റിപ്പോര്‍ട്ടുകളിലും കൃത്രിമം നടത്തി പ്രതികള്‍ക്കു രക്ഷപെടാന്‍ വഴിയൊരുക്കി കേസ് അട്ടിമറിക്കുകയായിരുന്നു. സിന്ധുവിന്റെ മരണം സംബന്ധിച്ചു കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമ സന്യാസിനി ഭഗവല്‍ പ്രസാദിനി കോട്ടയം ഗാന്ധിനഗര്‍ പോലിസ് സറ്റേഷനില്‍ മരണ ദിവസം വൈകിട്ട് 4.30ന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തത് എന്നാണു പോലിസ് പറയുന്നത്. അന്നു പകല്‍ മൂന്നു മണി മുതല്‍ മൂന്നു ദിവസം ഭഗവല്‍ പ്രസാദിനി കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. പോസറ്റുമോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ കെമിക്കല്‍ ടെസറ്റിനായി ശേഖരിച്ച സാമ്പിളുകളിലും കൃത്രിമം നടത്തി. സിന്ധുവിന്റെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന അതേസമയം ഇതേ ഡോക്ടര്‍ മറ്റൊരു പോസറ്റുമോര്‍ട്ടം നടത്തിയതായി രേഖയുണ്ട്. ഒരു ഡോകടര്‍ ഒരേസമയം രണ്ടു പോസറ്റുമോര്‍ട്ടം നടത്തുന്നത അനുവദനീയമല്ല. പോസറ്റുമോര്‍ട്ടം നടത്തിയതിലും ലാബ് റിപ്പോര്‍ട്ടിലും സംശയങ്ങളുണ്ട് എന്ന് അന്വേഷണം നടത്തിയ െ്രെകംബ്രാഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിലും ഡിവൈഎസ്പി പിടി ജേക്കബിന്റെ റിപ്പോര്‍ട്ടിലുമുണ്ട്. കോട്ടയം ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ 2011 ജൂലൈ 27നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര കൃത്രിമം നടത്തി. കേസന്വേഷിച്ച ഡിവൈഎസ്പി പിടി ജേക്കബിന്റെ റിപ്പോര്‍ട്ടില്‍ എസ്എച്ച്ഒയുടെ ചെയ്തികളില്‍ സംശയങ്ങളുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ എഎസ്‌ഐ എസ്‌ഐ ആണെന്ന് അവകാശപ്പെട്ടു എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്യുകയായിരുന്നു. എഫ്‌ഐആറിലും ഇന്‍ക്വസറ്റിലും ഗുരുതര കൃത്യവിലോപവും വീഴ്ചയുമാണു സംഭവിച്ചിട്ടുള്ളത്. ഡിവൈഎസ്പി പിടി ജേക്കബ് െ്രെകം


ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it