Latest News

വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ച കായികാധ്യാപകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സ്വകാര്യ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിലെ കായികാധ്യാപകനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ച കായികാധ്യാപകന്‍ കസ്റ്റഡിയില്‍
X

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സ്വകാര്യ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിലെ കായികാധ്യാപകനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ തന്നെ ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

എട്ട് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാര്‍ത്ഥിനികളാണ് കായികാധ്യാപകനെതിരെ മൊഴി നല്‍കിയത്. അധ്യാപകന്‍ പല തവണ കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.

ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുടേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടേയും നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍. നേരത്തെയും അധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


Next Story

RELATED STORIES

Share it