മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍: രോഗബാധിതരില്‍ മൂന്ന് വയസ്സുകാരിയും
ന്യൂഡല്‍ഹി: മൂന്ന് വയസ്സുകാരിയടക്കം മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് പുതുതായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 32 ആയി. രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാസ്കിന്റെ ഉപയോഗത്തില്‍ വീഴ്ച വരുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച മൂന്ന് പേര് മുംബൈയിലാണ്. മൂന്ന് വയസ്സുകാരിയും മുംബൈയിലാണ് ഉള്ളത്.
രാജ്യത്ത് ഇപ്പോള്‍ 31 ഒമിക്രോണ്‍ രോഗികളാണ് ഉള്ളത്. ആകെ കൊവിഡ് വകഭേദങ്ങളില്‍ 0.04 ശതമാനം മാത്രമാണ് ഇതെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഒരു ഒമിക്രോണ്‍ രോഗി വിദേശിയായിരുന്നു, അദ്ദേഹം രാജ്യം വിട്ടു. ഡിസംബര്‍ 1നു ശേഷം രാജ്യത്ത് അന്താരാഷ്ട്ര യാത്രികരില്‍ 93 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 83 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 13 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്ത് ഇതുവരെ 59 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
നവംബര്‍ 24 വരെ 2 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ 59 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. 59 രാജ്യങ്ങളിലായി 2,943 കേസുകളാണ് ഉള്ളത്. അതിനു പുറമെ 78,054 പേര്‍ക്ക് രോഗസാധ്യതയും സംശയിക്കുന്നു. അവരുടെ ജീനോം പരിശോധന നടക്കുന്നുണ്ട്.
അതിനിടയില്‍ രാജ്യത്ത് കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും മാസ്കും നിര്‍ബന്ധമാണെന്ന് നീതി ആയോഗം ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. അതില്‍ 10,000 കേസുകള്‍ 14 ദിവസത്തിനുള്ളിലാണ് സ്ഥിരീകരിച്ചത്.
ഒമിക്രോണിന്റെ ചികില്‍സാ പ്രോട്ടോകോള്‍ സാധാരണ കൊവിഡ് വകഭേദത്തിനു സമാനമാണ്.
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT