Latest News

ഹമാസ് ഉന്നത പ്രതിനിധി സംഘം ഈജിപ്തിലേക്ക്

ഡെപ്യൂട്ടി ചീഫ് സലാഹ് അല്‍ അരൂരിയും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായ എസാത്ത് അല്‍ റാഷെക്കാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത്.

ഹമാസ് ഉന്നത പ്രതിനിധി സംഘം ഈജിപ്തിലേക്ക്
X
ഗസാ സിറ്റി: ഉന്നത പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്കായി തലസ്ഥാനമായ കെയ്‌റോയിലേക്ക് തിരിച്ചതായി ഹമാസ് രാഷ്ട്രീയ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യ അറിയിച്ചതായി സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റ് അറിയിച്ചു.ഡെപ്യൂട്ടി ചീഫ് സലാഹ് അല്‍ അരൂരിയും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായ എസാത്ത് അല്‍ റാഷെക്കാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഗസയില്‍ നിന്നുള്ള ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങളായ ഖലീദ് അല്‍ ഹയ്യ, റൗഹി മുസ്തഹ എന്നിവരും സംഘത്തിന്റെ ഭാഗമാണ്.ഈജിപ്ഷ്യന്‍ നേതാക്കളുമായി ഉഭയകക്ഷി ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
Next Story

RELATED STORIES

Share it