Latest News

പാനൂര്‍ മന്‍സൂര്‍ വധക്കേസ് രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍

രതീഷ് ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പാനൂര്‍ മന്‍സൂര്‍ വധക്കേസ് രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍
X

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷ് കോലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കേസിലെ ഒന്നാം പ്രതി ഷിനോസ് പോലിസ് പിടിയിലാണ്. രതീഷ് ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.





കേസിലെ മുഖ്യസൂത്രധാരന്‍ പാനൂര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ ഖജാന്‍ജി കെ സുഹൈലാണെന്നാണ് ആരോപണം. സുഹൈല്‍, ശ്രീരാഗ്, ഇപ്പോള്‍ പിടിയിലുള്ള സിനോഷ് എന്നിവരടക്കം 11 പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ദൃക്‌സാക്ഷി മൊഴികള്‍. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത പതിനാല് പേരുണ്ട്. അങ്ങനെ മൊത്തത്തില്‍ 25 പേരാണ് കേസിലെ പ്രാഥമികമായി പ്രതിപ്പട്ടികയിലുള്ളവര്‍. ഇവരെല്ലാവരും പ്രദേശവാസികള്‍ തന്നെയാണ്. കണ്ണൂര്‍, പാനൂര്‍ മേഖലകളില്‍ പ്രതികള്‍ക്കു വേണ്ടി പോലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു.




Next Story

RELATED STORIES

Share it