Latest News

മുസ്തഫ കൊമ്മേരി താമരശ്ശേരി പഞ്ചായത്തില്‍ മൂന്നാം ഘട്ട പര്യടനം നടത്തി

മുസ്തഫ കൊമ്മേരി താമരശ്ശേരി പഞ്ചായത്തില്‍ മൂന്നാം ഘട്ട പര്യടനം നടത്തി
X

താമരശ്ശേരി: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി താമരശ്ശേരി പഞ്ചായത്തില്‍ മൂന്നാം ഘട്ട പര്യടനം നടത്തി. രാവിലെ 8.30ന് വാടിക്കല്‍ നിന്നാരംഭിച്ച പര്യടനം ഈര്‍പ്പോണ, തച്ചംപൊയില്‍, ചാലക്കര, കോരങ്ങാട്, കുടുക്കിലുമ്മാരം, ചുടലമുക്ക്, അമ്പലമുക്ക്, അണ്ടോണ, പരപ്പംപൊയില്‍, കാരാടി എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം താമരശ്ശേരിയില്‍ സമാപിച്ചു.

സ്ഥാനാര്‍ത്ഥിയെ സിദ്ദീഖ് കാരാടി, സിറാജ് തച്ചംപൊയില്‍, അശ്‌റഫ് പി പി, നൗഫല്‍ വാടിക്കല്‍, അബൂബക്കര്‍ കോയ, ഒ.പി ശംസു, നാസര്‍ തച്ചംപൊയില്‍, റിയാസ് കെ.പി, മുജീബ് ഇര്‍ പോണ, അശ്‌റഫ് ഈര്‍ പോണ, മജീദ് വട്ട കുണ്ട്, അജ്‌നാസ്, നാഫി ചെമ്പ തുടങ്ങിയവര്‍ അനുഗമിച്ചു.

Next Story

RELATED STORIES

Share it