- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകൾ; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട് : ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി പയ്യാനക്കൽ മേഖല സിഡബ്ല്യുസി തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരമേറ്റതിനുശേഷം രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങളൾ വർധിച്ചുവരികയാണ്. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിൽ മാത്രം മൂന്ന് മുസ്ലിം പണ്ഡിതന്മാരെയാണ് കൊലപ്പെടുത്തിയത്. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. ജാർഖണ്ഡിൽ ഇരുചക്ര വാഹനം ഓട്ടോറിക്ഷയിൽ ഉരസിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അക്രമികൾ സംഘടിച്ചെത്തി പള്ളി ഇമാമിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഗോരക്ഷകരെന്ന പേരിൽ സായുധ ഗുണ്ടകൾ ഉത്തരേന്ത്യൻ തെരുവുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താണ്ഡവമാടുകയാണ്. ജയ്പൂരിൽ നാരങ്ങാ ലോഡുമായി പോയ യുവാക്കളെ ഗോരക്ഷാ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു.
ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാർ അനുകൂലികൾ വ്യാപകമായ കലാപം നടത്തി. സായുധ അക്രമികൾ പരസ്യമായി തല്ലിക്കൊലകൾ തുടരുമ്പോൾ പോലിസ് ഇരകൾക്കെതിരേ മോഷണം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. ദിനേനയെന്നോണം തല്ലിക്കൊലകൾ വർധിക്കുമ്പോഴും പ്രതിപക്ഷ പാർട്ടികളുടെ മൗനം സംഘപരിവാരത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. ഫാഷിസ്റ്റ് തേർവാഴ്ചയ്ക്കെതിരേ
15 വരെ നടക്കുന്ന പ്രതിക്ഷേധ പരിപാടികളിൽ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിൻ്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും സൗത്ത് മണ്ഡലം സെക്രട്ടറി എൻ വി താരിഖ് പയ്യാനക്കൽ മേഖല സിഡബ്ല്യുസി സെക്രട്ടറി എം സി ഷക്കീർ , വൈസ് പ്രസിഡൻറ് പി ടി റിയാസ് , ജോ.സെക്രട്ടറി താഹ ഹുസൈൻ , ട്രഷറർ മുഹമ്മദ് സയ്യിദ് എന്നിവർ നേതൃത്വം നൽകി
*SDPI പയ്യാനക്കൽ മേഖല സിഡബ്ല്യുസി കമ്മറ്റി*
RELATED STORIES
രോഹിത് വെമുലയുടെ മരണം: കേസ് വീണ്ടും അന്വേഷിക്കും
12 July 2025 3:11 AM GMTആരോഗ്യ സംരക്ഷണത്തില്‍ ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്‍ജിനെ...
11 July 2025 6:14 PM GMTജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTദിവസേന മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ച് കരള്‍ തകരാറിലായി; യുഎസില്‍...
11 July 2025 3:37 PM GMTഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ സംവിധാനങ്ങൾ ഇറാൻ്റെ ആക്രമണത്തിൽ...
11 July 2025 3:30 PM GMTകുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി നിരായുധീകരണം തുടങ്ങി
11 July 2025 3:14 PM GMT