Latest News

നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കപ്പ സൗജന്യമായി നല്‍കി എസ്ഡിപിഐ മായനാട് ബ്രാഞ്ച്

കപ്പ വിതരണ ഉദ്ഘാടനം എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുല്‍വാഹിദ് ചെറുവറ്റ നിര്‍വഹിച്ചു

നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കപ്പ സൗജന്യമായി നല്‍കി എസ്ഡിപിഐ മായനാട് ബ്രാഞ്ച്
X

കോഴിക്കോട്: അധ്വാനത്തിനും വിയര്‍പ്പിനും മൂല്യം ലഭിക്കാതെ കര്‍ഷകര്‍ വലയുകയാണ്. ഈ അവസരത്തില്‍ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് പഞ്ചായത്തിലെ കര്‍ഷകനായ കാളന്‍ തോടന്‍ ഷൗക്കത്തലിയില്‍ നിന്ന് വാങ്ങിയ കപ്പ കോഴിക്കോട് കോര്‍പറേഷന്‍ മായനാട് 18ാം വാര്‍ഡിലെ നൂറ്കണക്കിന് വീടുകളില്‍ സൗജന്യമായി എത്തിച്ചു കൊടുത്ത് മായനാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍.


കപ്പ വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുല്‍വാഹിദ് ചെറുവറ്റ നിര്‍വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് സിദ്ധീഖ്, സെക്രട്ടറി ഫസല്‍ മായനാട് നേതൃത്വം നല്‍കി. സഹദ്, അബ്ദുല്ല, സുബൈര്‍, കബീര്‍, അബ്ദുറഹ്മാന്‍, സല്‍മാന്‍, കോയ പങ്കെടുത്തു

Next Story

RELATED STORIES

Share it