Latest News

കക്കൂസ് മാലിന്യം പരിസരവാസികളുടെ കിണറില്‍; എസ്‌കെവൈ ആശുപത്രിയുടെ വഞ്ചനക്ക് മുനിസിപ്പാലിറ്റി അധികൃതരും ആരോഗ്യവകുപ്പും കൂട്ടുനില്‍ക്കുന്നു- എസ്ഡിപിഐ

കക്കൂസ് മാലിന്യം സംബന്ധിച്ച് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയപ്പോള്‍ പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി ആശുപത്രി അധികൃതര്‍ പ്രദേശവാസികളെ വഞ്ചിക്കുകയാണ്.

കക്കൂസ് മാലിന്യം പരിസരവാസികളുടെ കിണറില്‍; എസ്‌കെവൈ ആശുപത്രിയുടെ വഞ്ചനക്ക് മുനിസിപ്പാലിറ്റി അധികൃതരും ആരോഗ്യവകുപ്പും കൂട്ടുനില്‍ക്കുന്നു- എസ്ഡിപിഐ
X

ഇരിട്ടി: ഇരിട്ടി പയിഞ്ചേരിമുക്കില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കെവൈ ആശുപത്രിയുടെ കക്കൂസ് മാലിന്യം പ്രദേശവാസികളുടെ കിണറുകള്‍ മലിനമാക്കുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച നടത്തി. കക്കൂസ് മാലിന്യം സംബന്ധിച്ച് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയപ്പോള്‍ പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി ആശുപത്രി അധികൃതര്‍ പ്രദേശവാസികളെ വഞ്ചിക്കുകയാണ്.

ആശുപത്രി അധികൃതരുടെ വഞ്ചനക്ക് ഇരിട്ടി മുനിസിപ്പാലിറ്റി അധിക്യതരും ആരോഗ്യവകുപ്പും കൂട്ടുനില്‍ക്കുകയാണെന്നും മുനിസിപ്പാലിറ്റി ഭരിക്കുന്ന സിപിഎം അടക്കമുള്ള ഇടത് മുന്നണിയും കോണ്‍ഗ്രസും ലീഗും അടങ്ങുന്ന പ്രതിപക്ഷവും ആശുപത്രി അധികൃതരുടെ പ്രലോപനങ്ങളില്‍ മയങ്ങി നടപടി സ്വീകരിക്കാതെ പ്രദേശവാസികളെ വഞ്ചിക്കുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ ആരോപിച്ചു.

പ്രശ്‌നത്തിന് ശാസ്ത്രീയമായ രീതിയില്‍ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, മണ്ഡലം ജോ. സെക്രട്ടറി പി പി അബ്ദുല്ല, ട്രഷറര്‍ യൂനുസ് ഉളിയില്‍, കമ്മിറ്റി അംഗം റിയാസ് നാലകത്ത്, റിനാസ് ഇരിട്ടി മാര്‍ച്ചിന് നേത്യത്വം നല്‍കി.

Next Story

RELATED STORIES

Share it