Latest News

എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. സുമയ്യ നജീബ് പത്രിക സമര്‍പ്പിച്ചു

എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. സുമയ്യ നജീബ് പത്രിക സമര്‍പ്പിച്ചു
X

കരുനാഗപ്പളളി: എസ്ഡിപിഐ കുനാഗപ്പള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. സുമയ്യ നജീബ് ഉപവരണാധികാരി മുമ്പാകെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കൊല്ലം ബാറില്‍ അഭിഭാഷകയാണ്.

സുമയ്യ ഇതാദ്യമായിട്ടല്ല തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. 2012 മുതല്‍ എസ്ഡിപിഐ അംഗമായ സുമയ്യ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ ബ്ലോക് സ്ഥാനാര്‍ത്ഥിയായിരുന്നു. നാഷണല്‍ വിമന്‍സ് ഫ്രണ്ട് കൊല്ലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.

രാഷ്ട്രീയപ്രവര്‍ത്തകയെന്നതുപോലെ സാമൂഹികപ്രവര്‍ത്തനത്തിലും സുമയ്യ സജീവമാണ്. കൗമാരക്കാരായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കാറുണ്ട്. നിയമബോധവല്‍ക്കരണത്തിലും സജീവമാണ്. വനിതാജയില്‍, വൃദ്ധസദനം പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. എന്‍ആര്‍സി, സിഎഎ സമരകാലത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു.

Next Story

RELATED STORIES

Share it