Latest News

എസ്ഡിപിഐ സ്ഥാനാര്‍ഥി ഹസ്സന്‍ ചിയ്യാനൂര്‍ മംഗലത്ത് പര്യടനം നടത്തി

എസ്ഡിപിഐ സ്ഥാനാര്‍ഥി ഹസ്സന്‍ ചിയ്യാനൂര്‍ മംഗലത്ത് പര്യടനം നടത്തി
X

തിരൂര്‍: എസ്ഡിപിഐ തവനൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഹസ്സന്‍ ചീയാനൂര്‍ മംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പഞ്ചായത്തിലെ മംഗലം, കാവഞ്ചേരി, ചേന്നര, കൂട്ടായി, വാളമരുതൂര്‍, തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും സന്ദര്‍ശിക്കുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യാ രാജ്യത്തിന്റെ എക്കാലത്തെയും ഭീഷണിയായ ആര്‍എസ്എസിന്റെ ഭീകര രാഷ്ട്രീയത്തെയും മതാന്ധത ബാധിച്ച ചെയ്തികളെയും തുറന്നുകാണിച്ചുകൊണ്ടു അദ്ദേഹം നടത്തിയ സംസാരവും ഗൃഹസന്ദര്‍ശനവും ഏറെ ശ്രദ്ധേയമായിരുന്നു.

എസ് ഡി പി ഐ മംഗലം പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ,അബ്ദുറഹീം,കാദര്‍ എന്നിവര്‍ സ്ഥാനാര്‍ത്തിയെ അനുഗമിച്ചു. രണ്ടാംഘട്ട സന്ദര്‍ശനം 30ന് നടക്കും.

Next Story

RELATED STORIES

Share it