പൊന്നാനിയില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റം നടത്തും: അഡ്വ. കെ സി നസീര്‍
വോട്ടെണ്ണി കഴിയുമ്പോള്‍ കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പൊന്നാനി മണ്ഡലത്തിലെ എസ്.ഡി.പി.ഐയുടെ വോട്ട് തന്നെയായിരിക്കും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബൂത്തായ തിരൂര്‍ നിയോജക മണ്ഡലത്തിലെ ആതവനാട് പഞ്ചായത്ത് എംഎംഎല്‍പി സ്‌കൂളിലെ 158 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരൂര്‍: പൊന്നാനി മണ്ഡലത്തില്‍ മുമ്പൊന്നുമില്ലാത്ത വിധം വളരെ വലിയ ഒരു മുന്നേറ്റം എസ്.ഡി.പി.ഐക്കുണ്ടാവുമെന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഡ്വ. കെ സി നസീര്‍ പറഞ്ഞു. വോട്ടെണ്ണി കഴിയുമ്പോള്‍ കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പൊന്നാനി മണ്ഡലത്തിലെ എസ്.ഡി.പി.ഐയുടെ വോട്ട് തന്നെയായിരിക്കും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബൂത്തായ തിരൂര്‍ നിയോജക മണ്ഡലത്തിലെ ആതവനാട് പഞ്ചായത്ത് എംഎംഎല്‍പി സ്‌കൂളിലെ 158 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനിയില്‍ ജയിക്കാന്‍ വേണ്ടി തന്നെയാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഒരു യഥാര്‍ത്ഥ ബദലിന് വേണ്ടിയുള്ള വോട്ടര്‍മാരുടെ അന്വേഷണത്തിന് അനുകൂലമായ നല്ല ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഒമ്പതോടെയാണ് നസീര്‍ വോട്ട് രേഖപ്പെടുത്തിയത്.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT