- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്ശന വ്യവസ്ഥകളോടെ ഡല്ഹിയിലെ സ്കൂളുകള് വീണ്ടും തുറന്നു

ന്യൂഡല്ഹി: ദേശീയ തലസ്ഥാനത്തെ സ്കൂളുകള് 17 മാസത്തെ ഇടവേളക്ക് ശേഷം കര്ശനമായ കൊവിഡ് വിരുദ്ധ നടപടികളോടെ വീണ്ടും തുറന്നു. നിര്ബന്ധിത തെര്മല് സ്ക്രീനിംഗ്, ഇരിപ്പിട ക്രമീകരണങ്ങള്, ഐസൊലേഷന് സൗകര്യം തുടങ്ങിയ ക്രമീകരണങ്ങളോടെയാണ് സ്കൂളുകള് തുറന്നത്. ഒരു ക്ലാസ് മുറിയില് 50% പേരെയാണ് പ്രവേശിപ്പിക്കുന്നത്. ഭക്ഷണമോ നോട്ട്ബുക്കുകളോ പങ്കിടാന് വിദ്യാര്ത്ഥികളെ അനുവദിക്കില്ല.
ഡല്ഹിക്ക് പുറമെ, രാജസ്ഥാന്, ഉത്തര്പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും ഇന്ന് സ്കൂളുകള് തുറന്നു. തമിഴ്നാട്ടില് 9 മുതല് 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസില് 20 കുട്ടികള് എന്ന നിലയില് ഷിഫ്റ്റ് അടിസ്ഥാനത്തില് ക്ലാസുകള് നടത്താനാണ് സര്ക്കാര് നിര്ദ്ദേശം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാനുള്ള നിര്ദ്ദേശങ്ങള് സ്കൂളുകള്ക്ക് നല്കിയിട്ടുണ്ട്. സ്കൂള് കുട്ടികള്ക്ക് ബസ് യാത്ര സൗജന്യമാക്കി സര്ക്കാര് ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.
രാജസ്ഥാനില് ആദ്യഘട്ടമായി 9 മുതല് 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാര്ത്ഥികള്ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാര്ത്ഥികള് രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. കാസുകളില് പങ്കെടുക്കുന്നത് നിര്ബന്ധമല്ലെന്നും ഓണ്ലൈന് ക്ലാസുകള് തുടരുമെന്നും സര്ക്കാര് അറിയിച്ചിട്ടുണ്ട്.
ഉത്തര്പ്രദേശില് ഒന്നുമുതല് അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശില് ആറു മുതല് 12 വരെയുള്ള ക്ലാസുകളും ഇന്ന് തുടങ്ങിയിട്ടുണ്ട്.
RELATED STORIES
ജനാബ് പി കെ ജമാല് സാഹിബ് നിര്യാതനായി
17 May 2025 5:55 PM GMTകോഴിക്കോട് കായക്കൊടിയില് ഭൂചലനമുണ്ടായതായി നാട്ടുകാര്
17 May 2025 5:43 PM GMTസ്ത്രീ ശാക്തീകരണത്തിൻ്റെ കേരള മോഡൽ; കുടുംബശ്രീക്ക് 27 വയസ്സ്
17 May 2025 7:15 AM GMTകോഴിക്കോട് മലയോരമേഖലയില് കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMTവടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു മരണം
11 May 2025 11:43 AM GMTമെഡിക്കല് കോളജില് സുരക്ഷ ഉറപ്പാക്കണം: എസ്ഡിപിഐ
5 May 2025 2:09 PM GMT