- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചകപാത പിന്തുടര്‍ന്ന് പണ്ഡിതന്‍മാര്‍ സമൂഹ സമുദ്ധാരണത്തിനു തയ്യാറാവുക: ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി

തിരുവനന്തപുരം: പ്രവാചകന്റെ പാത പിന്തുടര്‍ന്ന് സമൂഹ സമുദ്ധാരണത്തിനായി പണ്ഡിതന്‍മാര്‍ തയ്യാറാവണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ കെ എച്ച് മുഹമ്മദ് മൗലവി പറഞ്ഞു. പൂന്തുറ ജാമിഅ ഹിദായത്തുല്‍ ഇസ് ലാം അറബിക് കോളജ് സനദ് ദാന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായം പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ അവര്‍ക്ക് ആത്മധൈര്യം പകര്‍ന്നുനല്‍കാന്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളായ പണ്ഡിതന്‍മാര്‍ തയ്യാറാവണമെന്നും അതിനായി കര്‍മരംഗത്തേക്ക് ഉറച്ച കാല്‍വയ്‌പ്പോടെ ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 13 വിദ്യാര്‍ഥികള്‍ക്ക് അല്‍ ഹാദി ബിരുദവും ഏഴ് ഹാഫിസുകള്‍ ഹിഫ്‌ള് സനദും ഏറ്റുവാങ്ങി. സനദ് നേടിയവരെ അല്‍ ഹാദി അസോസിയേഷന്‍ പ്രത്യേക അനുമോദനം നല്‍കി ആദരിച്ചു.
ജാമിഅ പ്രിന്‍സിപ്പല്‍ കെ കെ. സുലൈമാന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എസ് അര്‍ഷദ് ഖാസിമി, സെയ്ദ് മുസ്തഫ ഹസ്രത്ത്, മാഹീന്‍ ഹസ്രത്ത്, ജാമിഅ സെക്രട്ടറി കെ എം സ്വാലിഹ് ഹാജി, പൂന്തുറ പുത്തന്‍പള്ളി മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി വൈ എം താജുദ്ദീന്‍, അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറി കെ കെ സൈനുദ്ദീന്‍ ബാഖവി, ആബിദ് മൗലവി അല്‍ ഹാദി, പാനിപ്ര ഇബ്രാഹീം ബാഖവി, അബൂ റബീഅ് സ്വദഖത്തുല്ല ബാഖവി, അഡ്വ. അബ്ദുസ്സലാം, പാച്ചല്ലൂര്‍ ഇസ്മാഈല്‍ മൗലവി, അബൂ റയ്യാന്‍ ദാക്കിര്‍ ഹുസയ്ന്‍ കൗസരി പങ്കെടുത്തു.
Scholars should follow the path of the Prophet: Chelakulam Abul Bushra Moulavi
RELATED STORIES
കോഴിക്കോട് ബൈപ്പാസില് ടോള്പിരിവ് അടുത്തമാസം മുതല്
13 Aug 2025 3:08 AM GMTഭാര്യയെ കാണാതായ മനോവിഷമത്തില് ഭര്ത്താവ് ജീവനൊടുക്കി; മൂന്നാം ദിനം...
13 Aug 2025 3:04 AM GMTകുവൈത്തില് വ്യാജമദ്യം കഴിച്ച് പത്ത് പേര് മരിച്ചു; ...
13 Aug 2025 2:37 AM GMTഅഷ്റഫിന്റെ കൊലപാതകത്തില് ബിജെപി നേതാവ് രവീന്ദ്ര നായ്ക്കിന് നിര്ണായക ...
12 Aug 2025 4:29 PM GMTചികില്സക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡോക്ടര് അറസ്റ്റില്
12 Aug 2025 3:36 PM GMTഇന്ത്യയ്ക്കെതിരേ വീണ്ടും ഭീഷണി ഉയര്ത്തി പാക് സൈനിക മേധാവി; ഇനി ഒരു...
12 Aug 2025 2:50 PM GMT