സൗദി: ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ: നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റി
ആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.
റിയാദ്: സൗദി അറേബ്യയിലെ പ്രവിശ്യാ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ഗവര്‍ണറുടെ
മാതാപിതാക്കള്‍ക്കും സഹാദരനും രണ്ട് സഹോദരിമാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചു. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മകന്‍ മുഈദ് അല്‍ ഫായിസ് അറിയിച്ചിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ തന്നെ നിരീക്ഷണത്തിലാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങളും പര്യടനങ്ങളും നടത്തിയിരുന്നു.
രോഗ ലക്ഷണങ്ങള്‍ പ്രകടമായതോടെ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷവും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടര്‍ന്നു. ആരോഗ്യനില മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT