Latest News

മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റുകളുമായി സൗദി ഭരണകൂടം

മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റുകളുമായി സൗദി ഭരണകൂടം
X

റിയാദ്: മുന്‍കൂട്ടി ബുക്കിങ് ആവശ്യമില്ലാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സംവിധാനവുമായി ഖസീം ആരോഗ്യ വിഭാഗം. ഖസീമിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിലും പാര്‍ക്കുകളിലും ആവശ്യക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ എല്ലാ സജ്ജീകരണങ്ങളുമുള്ള സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ വാഹനം ഏര്‍പ്പെടുത്തി.


ബുറൈദ, അല്‍റാസ്, ഉനൈസ, ഉഖ്‌ലത്തുസ്സഖൂര്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയുളള സമയങ്ങളിലാണ് ഈ മൊബൈല്‍ വാക്‌സിനേഷന്‍. ബുറൈദയില്‍ അബ്‌റാജ് പാര്‍ക്ക്, ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ റോഡ്, ടെക്‌നിക്കല്‍ കോളേജ്, കിംഗ് സല്‍മാന്‍ റോഡിലെ അല്‍ബുഖാരി ജംഗ്ഷന്‍, ജരീര്‍ ബുക്സ്റ്റാള്‍ പാര്‍ക്കിംഗ്, ഉനൈസയില്‍ മുഹമ്മദ് ബിന്‍ ഉസൈമീന്‍ റോഡ്, ഉഖ്‌ലതുസ്സഖൂറില്‍ പൊതു പാര്‍ക്ക്, അല്‍റാസില്‍ അല്‍മഹ്ഫല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വാക്‌സിന്‍ വിതരണം.




Next Story

RELATED STORIES

Share it