കൊവിഡ്: സൗദി അറേബ്യയില്‍ ഫൈസര്‍ വാക്സിന് കുത്തിവയ്പ്പ് ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്സിന് കുത്തിവയ്പ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആദ്യ വാക്സിന് എടുത്ത് കാംപയിന് ഉദ്ഘാടനം ചെയ്തു. കൊവിഡ് വാക്സിന് പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വാക്സിന് എടുക്കാന്‍ ആരെയും നിര്ബന്ധിക്കില്ല. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം.
രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്സിന് സൗജന്യമായി നല്‍കും. വാക്സിനേഷന് കാമ്ബയിന് ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കും. ഒരോ ഘട്ടവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും. വാക്സിന് കുത്തിവെപ്പിനുള്ള രജിസ്ട്രേഷന് 'സ്വിഹത്തി' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ചെയ്യേണ്ടത്. വാക്സിനേഷന് ഉദ്ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്ത്രീയുള്‍പ്പെടെ രണ്ട് സ്വദേശികളും കുത്തിവെപ്പിന് വിധേയരായി.
RELATED STORIES
മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMTവെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്ന റിജാസ്...
11 Aug 2022 4:25 PM GMT