Latest News

സിവില്‍ സര്‍വീസില്‍ തിളക്കമേറിയ വിജയവുമായി സഫ്‌നയെന്ന ഇരുപത്തിരണ്ടുകാരി

സിവില്‍ സര്‍വീസില്‍ തിളക്കമേറിയ വിജയവുമായി സഫ്‌നയെന്ന ഇരുപത്തിരണ്ടുകാരി
X

തിരുവനന്തപുരം: ഇത്തവണ യുപിഎസ്‌സി പരീക്ഷയില്‍ 45ാം റാങ്ക് കരസ്ഥമാക്കിയ തിരുവനന്തപുരം പേയാട് സ്വദേശി സഫ്‌ന നസറുദീന്റെ സിവില്‍ സര്‍വീസ് വിജയം ഏറെ പ്രത്യേകതയുള്ളത്. രാജ്യത്ത് 45ാം റാങ്കുകാരി എന്നതിനു പുറമെ കേരളത്തില്‍ മൂന്നാമതും മുസ്‌ലിംകളില്‍ രാജ്യത്തുതന്നെ ഒന്നാമതുമാണ് സഫ്‌ന. ആദ്യ ശ്രമത്തില്‍ തന്നെ ഐഎഎസ് കരസ്ഥമാക്കിയ ഹസ്‌നയ്ക്ക് 22 വയസ്സു മാത്രമേ പ്രായമുള്ളൂ. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വീസുകാരിയുമാകും സഫ്‌ന.

മാര്‍ ഈവാനിയോസ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ സഫ്‌ന സര്‍വകലാശാല തലത്തില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. സിബിഎസ് സി പരീക്ഷയിലും അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കുണ്ടായിരുന്നു.

റിട്ടയേഡ് എസ്‌ഐ ആയ നസറുദീനാണ് പിതാവ്. അദ്ദേഹം മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസറായിരുന്നു.

Next Story

RELATED STORIES

Share it