Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് നിര്‍ണായക രേഖകള്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് നിര്‍ണായക രേഖകള്‍
X

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഇന്നലെ ഉച്ചയോടുകൂടിയാണ് പത്മകുമാറിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് രേഖകള്‍ എസ്ഐടി പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

എ പത്മകുമാറിന്റെ മൊഴിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്‌തേക്കും. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.

Next Story

RELATED STORIES

Share it