Latest News

റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ വിമാനം കണ്ടെത്തി

റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ വിമാനം കണ്ടെത്തി
X

കെദ്രോവി: സൈബീരിയയിലെ റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ അന്റോനോവ് ആന്‍ 28 പാസഞ്ചര്‍ വിമാനം കണ്ടെത്തി. ക്രാഷ് ലാന്റിങ് നടത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന 19 പേരും രക്ഷപ്പെട്ടുവെന്ന് അത്യാഹിത മന്ത്രാലയം അറിയിച്ചു.


സൈബീരിയയിലെ പ്രാദേശിക വിമാന സര്‍വീസുകള്‍ നടത്തുന്ന ചെറിയ വിമാനക്കമ്പനിയായ സില പ്രവര്‍ത്തിപ്പിക്കുന്ന ഈ വിമാനം കെദ്രോവി പട്ടണത്തില്‍ നിന്ന് ടോംസ്‌ക് നഗരത്തിലേക്ക് പറക്കുന്നതിനിടെയാണ് കാണാതായത്. പിന്നീട് ഹെലികോപ്റ്ററുകള്‍ നടത്തിയ തിരച്ചിലില്‍ വിമാനം ഇടിച്ചിറക്കിയതായി കണ്ടെത്തുകയായിരുന്നു. റഷ്യയുടെ കിഴക്കന്‍ വിദൂര പ്രദേശമായ കാംചട്ക ഉപദ്വീപില്‍ ഇതേ ഇത്തിലുള്ള അന്റോനോവ് ആന്‍ 26 വിമാനം രണ്ടാഴ്ച്ച മുന്‍പ് മലഞ്ചെരുവില്‍ ഇടിച്ച് തകര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it