Football

ചാംപ്യന്‍സ് ലീഗില്‍ യുനൈറ്റഡിനെ വീണ്ടും രക്ഷിച്ച് റൊണാള്‍ഡോ

ഗ്രൂപ്പ് എഫില്‍ യുനൈറ്റഡ് ഒന്നാമതാണ്.

ചാംപ്യന്‍സ് ലീഗില്‍ യുനൈറ്റഡിനെ വീണ്ടും രക്ഷിച്ച് റൊണാള്‍ഡോ
X

റോം; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകന്‍ തന്നെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.ഗ്രൂപ്പ് എഫില്‍ തോല്‍വിയുടെ വക്കില്‍ നിന്നും യുനൈറ്റഡിനെ ഇന്നും രക്ഷപ്പെടുത്തിയത് റൊണാള്‍ഡോയാണ്.അറ്റ്‌ലാന്റയോട് പൊരുതി സമനിലയാണ് യുനൈറ്റഡ് നേടിയത്.ഇലിസിക്ക് (12), സപാറ്റ(56) എന്നിവരിലൂടെ അറ്റ്‌ലാന്റയാണ് മല്‍സരത്തില്‍ രണ്ട് തവണ ലീഡെടുത്തത്. 45ാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നാണ് ഈ ഗോള്‍. തുടര്‍ന്ന് അറ്റ്‌ലാന്റ വീണ്ടും ലീഡെടുത്തിരുന്നു.ഇഞ്ചുറി ടൈമില്‍ ഗ്രീന്‍വുഡിന്റെ അസിസ്റ്റില്‍ നിന്ന് റൊണാള്‍ഡോ സമനില ഗോള്‍ നേടുകയായിരുന്നു. ഗ്രൂപ്പ് എഫില്‍ യുനൈറ്റഡ് ഒന്നാമതാണ്. അതിനിടെ പരിക്ക് മാറി തിരിച്ചെത്തിയ ഫ്രാന്‍സ് താരം വരാനെയ്ക്ക് ഇന്ന് വീണ്ടും പരിക്കേറ്റത് യുനൈറ്റഡിന് തിരിച്ചടിയായി. പരിക്കേറ്റ താരം ആദ്യ പകുതിയില്‍ തന്നെ പുറത്ത് പോയി.




Next Story

RELATED STORIES

Share it