Latest News

14 മിനിട്ടുകള്‍ക്കുള്ളില്‍ നാല് ഗോളുകളുമായി ലെവന്‍ഡോസ്‌കി

ചാംപ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നാല് ഗോളുകള്‍ നേടുന്നത്.

14 മിനിട്ടുകള്‍ക്കുള്ളില്‍ നാല് ഗോളുകളുമായി ലെവന്‍ഡോസ്‌കി
X

ബെല്‍ഗ്രേഡ്: യൂറോപ്യന്‍ ഫുട്‌ബോളിലെ ഗോള്‍വേട്ട തുടര്‍ന്ന് പോളണ്ട് താരം ലെവന്‍ഡോസ്‌കി. ഇന്ന് സെര്‍ബിയയില്‍ നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ 14 മിനിറ്റിനിടയില്‍ ലെവന്‍ഡോസ്‌കി നേടിയത് നാല് ഗോളുകള്‍. 53, 60, 64, 67 മിനിറ്റുകളിലാണ് ഗോളുകള്‍ പിറന്നത്. ചാംപ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നാല് ഗോളുകള്‍ നേടുന്നത്.

ലെവന്‍ഡോസ്‌കിയുടെ റെക്കോഡ് നേട്ടത്തില്‍ ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്പിച്ചു. ഇതോടെ ഗ്രൂപ്പ് ബിയില്‍ 15 പോയിന്റുമായി ബയേണ്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഗൊരെറ്റസ്‌കാ, ടോലിസോ എന്നിവരാണ് ബയേണിന്റെ മറ്റ് ഗോളുകള്‍ നേടിയത്.

നാല് ഗോള്‍ നേട്ടത്തോടെ ഈ സീസണിലെ തന്റെ ഗോളുകളുടെ എണ്ണം 27 ആക്കാന്‍ താരത്തിന് സാധിച്ചു. ചാംപ്യന്‍സ് ലീഗില്‍ മാത്രം ഈ സീസണില്‍ ലെവന്‍ഡോസ്‌കി 10 ഗോള്‍ നേടി.

Next Story

RELATED STORIES

Share it