Latest News

ഓമശ്ശേരി ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം

പ്രതികളില്‍ ഒരാളായ നഈം അലി ഖാനാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് സംഭവം.

ഓമശ്ശേരി ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം
X

മുക്കം: ഓമശ്ശേരി ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു.പ്രതികളില്‍ ഒരാളായ നഈം അലി ഖാനാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് സംഭവം. ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ വെച്ചായിരുന്നു സംഭവം.

ബസ് നിര്‍ത്തിയപ്പോള്‍ കൈ വിലങ്ങുമായി ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന പോലിസുകാരും പിന്നാലെ ചാടി പ്രതിയെ പിടികൂടി. പരുക്കേറ്റ ഇയാളെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ട ഒരാള്‍ കൂടി കൊടുവള്ളി പോലിസിന്റെ പിടിയിലായി. കവര്‍ച്ചക്കു ശേഷം രക്ഷപ്പെട്ട ഇയാളെ കൊടുവള്ളി പോലിസിന്റെയും ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘം പശ്ചിമബംഗാളില്‍ നിന്നാണ് പിടികൂടിയത്.

ജൂലൈ 13നാണ് ആയുധധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയിലെത്തി ആഭരണങ്ങള്‍ കവര്‍ന്നത്. പന്ത്രണ്ടര പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കടയിലെ ജീവനക്കാര്‍ ചേര്‍ന്ന് നഈം അലി ഖാനെ പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു.

Next Story

RELATED STORIES

Share it