Latest News

ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

താമരശ്ശേരി അമ്പായത്തോട് സ്വദേശി മുരുകന്‍ എന്ന മുരുകേഷ (26) ആണ് താമരശ്ശേരി സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍
X

കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട് സ്വദേശി മുരുകന്‍ എന്ന മുരുകേഷ (26) ആണ് താമരശ്ശേരി സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

താമരശ്ശേരി കോരങ്ങാട് കൊക്കവേരുമ്മല്‍ പി കെ എസ്‌റ്റേറ്റിലെ റബര്‍പ്പുരയുടെ വാതില്‍ തകര്‍ത്ത് റബ്ബര്‍ ഷീറ്റുകളും 200 കിലോഗ്രാം ഒട്ടുപാലും മോഷ്ടിച്ച് വിലപ്പന നടത്തിയ കേസില്‍ മുരുകേഷിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുരുകേഷ് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി തിരൂര്‍, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ വാടക വീടെടുത്ത് ഒളിവില്‍ താമസിച്ചു വരുകയായിരുന്നു. 2013 ഒക്ടോബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം.

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി പോലിസ് അന്വേഷണം തുടങ്ങിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മുരുകേഷിനെക്കുറിച്ചുള്ള വിവരം പോലിസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ താമരശ്ശേരി ചുങ്കത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it