- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ മരിച്ച നിലയില്‍

ഇടുക്കി: മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് മരിച്ചത്. റോഡരികിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ഇയാള്‍ മോഷണത്തിന് കയറിയത്. പുലര്‍ച്ചെ നാല് മണിയോടെ ശബ്ദം കേട്ടെഴുന്നേറ്റ രാജേന്ദ്രനും ജോസഫും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോസഫ് ഓടിരക്ഷപ്പെട്ടത്. നാട്ടുകാര്‍ പരിസരം മുഴുവന്‍ അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. അതിനിടെ രാജേന്ദ്രന്റെ വീടിന് 100 മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് രാജേന്ദ്രന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാജേന്ദ്രന്‍ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.
RELATED STORIES
ഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMTതിരിച്ചറിയല്‍ കാര്‍ഡ് 15 ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് നല്‍കും
20 Jun 2025 1:06 AM GMTബൂഡപെസ്റ്റിലെ പ്രൈഡ് മാര്‍ച്ച് നിരോധിച്ചു
19 Jun 2025 5:25 PM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMT