Latest News

ആര്‍ത്തിരമ്പി മഞ്ചേരി, ആവേശം തീര്‍ത്ത് ഡോ. തസ്‌ലിം റഹ്മാനിയുടെ റോഡ് ഷോ

നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമായി റോഡ് ഷോയില്‍ പങ്കെടുത്തത്.

ആര്‍ത്തിരമ്പി മഞ്ചേരി, ആവേശം തീര്‍ത്ത് ഡോ. തസ്‌ലിം റഹ്മാനിയുടെ റോഡ് ഷോ
X

മഞ്ചേരി: വോട്ടര്‍മാരെ നേരില്‍ കാണുന്നതിനും വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനും വേണ്ടി ഇന്ന് മഞ്ചേരി നഗരത്തില്‍ എസ്ഡിപിഐ മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി നടത്തിയ റോഡ് ഷോ ആവേശം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമായി റോഡ് ഷോയില്‍ പങ്കെടുത്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന റോഡ് ഷോയില്‍ ഡോ. തസ്‌ലിം റഹ്മാനി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

വൈകുന്നേരം അഞ്ചരയോടെ കിഴക്കേ തലയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ ഗവണ്‍മെന്റ് ആശുപത്രി പിന്നിട്ട് പുതിയ സ്റ്റാന്‍ഡിലാണ് സമാപിച്ചത്. മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ ലത്തീഫ് സെക്രട്ടറി സി അക്ബര്‍ ഓവുങ്ങല്‍ കരീം , അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മഞ്ചേരി നിയമസഭാ മണ്ഡലങ്ങളില്‍ പെട്ട നെല്ലിക്കുത്ത്, വെട്ടിക്കാട്ടിരി എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. നെല്ലിക്കുത്ത് കാരണവന്മാരുടേയും വെട്ടിക്കാട്ടിരിയില്‍ പ്രമുഖരെയും സന്ദര്‍ശിച്ച വോട്ട് അഭ്യര്‍ത്ഥിച്ചു. മഞ്ചേരിയില്‍ ഓട്ടോ െ്രെഡവര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അദ്ദേഹം മറന്നില്ല. എസ്ഡിപിഐ പുല്‍പ്പറ്റ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഡോ. തസ്‌ലിം റഹ്മാനി ഉദ്ഘാടനം ചെയ്തു. റഷീദ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. അമീര്‍, ഹംസാ മഞ്ചേരി എന്നിവര്‍ സംസാരിച്ചു . ഫാസിസം നാടുവാഴുന്ന കാലത്ത് അതിന് ചെറുത്തുതോല്‍പ്പിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്ന് ഡോ. തസ്‌ലിം റഹ്മാനി അഭ്യര്‍ത്ഥിച്ചു. ഫാസിസത്തെ പരിമിതിയില്ല എതിര്‍ക്കാന്‍ ഇക്കാലത്ത് തന്റെ പാര്‍ട്ടിക്കും മാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നാളെ ഡോ. തസ്‌ലിം റഹ്മാനി കലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആയി അദ്ദേഹം പ്രവര്‍ത്തകരുടെ കൂടെ എത്തുക.

Next Story

RELATED STORIES

Share it