Latest News

ആര്‍ എല്‍ വി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യക്തമാക്കി.

ആര്‍ എല്‍ വി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു
X

തിരുവനന്തപുരം: നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ദലിത് വിഭാഗത്തിലുള്ളയാളായത് കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പോലിസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നാല്‍, സംഭവവുമായി ബന്ധപ്പെടുത്തി ആരുടെയും പേര് രാമകൃഷ്ണന്‍ പറഞ്ഞിട്ടില്ല. അമിതമായി ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ സംഭവത്തില്‍ പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം നടത്തിയശേഷമേ നടപടിയെടുക്കേണ്ടതുള്ളൂ എന്നാണ് ചാലക്കുടി ഡിവൈഎസ് പി സി ആര്‍ സന്തോഷ്‌കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.




Next Story

RELATED STORIES

Share it