Latest News

അമേരിക്കയില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

അമേരിക്കയില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
X

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. ഇന്നലെ മാത്രം 3600 മരണവും 245000ല്‍ പരം കേസുകളും ആണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. 30 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് തെക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയയില്‍ 200ല്‍ പരം മരണങ്ങളാണ് ദിവസേന നടക്കുന്നത്. കൊവിഡ് കണക്കുകളില്‍ മൂന്ന് മാസത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

അമേരിക്കയില്‍ കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചത് ആശ്വാസകരമാണെങ്കിലും പൂര്‍ണമായി ആശങ്കയൊഴിഞ്ഞില്ലെന്ന് രാജ്യത്തെ കൊവിഡ് കണക്കുകളില്‍ നിന്നും വ്യക്തമാണ്. കൂടുതല്‍ കരുതല്‍ നടപടികള്‍ എടുക്കുന്നതായാണ് ഇത്തരത്തിലുള്ള നിയന്ത്രണമെന്നും അധികൃതര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it