Latest News

ഒരു സമയം ഒരു പഠിതാവ് മാത്രം; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റും പരിശീലനവും തിങ്കളാഴ്ച മുതല്‍

ഒരു സമയം ഒരു പഠിതാവ് മാത്രം; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റും പരിശീലനവും തിങ്കളാഴ്ച മുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചു വേണം ടെസ്റ്റും പരിശീലനവും നടത്താനെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it