Latest News

രജിസ്‌ട്രേഷന്‍ നടന്നില്ല; വെറ്റിലപ്പാറ സ്‌കൂളില്‍ രണ്ടു പേര്‍ക്ക് എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നഷ്ടമായി

രജിസ്‌ട്രേഷന്‍ നടന്നില്ല; വെറ്റിലപ്പാറ സ്‌കൂളില്‍ രണ്ടു പേര്‍ക്ക് എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നഷ്ടമായി
X

മലപ്പുറം: കേന്ദ്ര ഗവര്‍മെന്റ് അനുവദിച്ച നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് അര്‍ഹത നേടിയ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലന്ന് രക്ഷിതാക്കള്‍, ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ഗവ.ഹൈസ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ എന്‍എംഎംഎസ് യോഗ്യതാ പരീക്ഷ വിജയിച്ച കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാകാത്തത്. എന്‍എംഎംഎസ് യോഗ്യതാ പരീക്ഷ വിജയിച്ചു കഴിഞ്ഞാല്‍ ഗവമെന്റ് പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സ്‌കൂളിന്റെ ചുമതലയാണ് എന്നാല്‍ വെറ്റിലപ്പാറ ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ സമയബന്ധിതമായി രജിസ്ട്രഷന്‍ നടത്താന്‍ കഴിയാത്തതാണ് കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാവാന്‍ കാരണം. പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകര്‍ പണം സമാഹരിച്ച് രണ്ട് കുട്ടികള്‍ക്ക് പതിനായിരം വീതം നല്‍കിയതാണ് വിവരം.

എന്‍എംഎംഎസ്് രജിസ്‌ട്രേഷന്‍ വൈകാനുള്ള കാരണം സാങ്കേതിക പ്രശ്‌നമാണെന്നും ക്ലര്‍ക്കിന്റെയും പ്രധാനധ്യാപകന്റെയും സ്ഥലം മാറ്റം മൂലം വന്ന പിഴവാണെന്നുമാണ് അധ്യാപകരില്‍ നിന്നുള്ള വിശദീകരണം.. സ്‌കൂളിന്റെ അനാഥാസ്ഥ മൂലം ഒരോ കുട്ടിക്കും നഷ്ടമാകുന്നത് നാല് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുകയായ 48000 രൂപയാണ് .ഒന്‍പതാം ക്ലാസു മുതല്‍ പ്രതിമാസം 1000 രൂപ പ്രകാരം പ്രതിവര്‍ഷം 12000 രൂപ പ്ലസ് ടു വരെ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണ് സ്‌കൂളിന്റെ അനാസ്ഥ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായത്.

വിദ്യാര്‍ത്ഥികളുടെ പഠന മികവിന് കേന്ദ്ര ഗവര്‍മെന്റ് ഏര്‍പ്പെടുത്തിയ എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ബ്ലോക്കായതാണ് രജിസ്‌ട്രേഷന്‍ തടസപ്പെടുന്നതിന് കാരണമായി അധ്യാപകര്‍ പറയുന്നത്.സംസ്ഥാനത്ത് വേറെയും വിദ്യാര്‍ത്ഥികളുടെ എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് സാങ്കേതിക പ്രശ്‌നം മൂലം നഷ്ടമായതാണ് വിവരം.

Next Story

RELATED STORIES

Share it