- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യം വാങ്ങാനുള്ള പ്രായം കുറച്ചു; ഡല്‍ഹിയെ മദ്യവില്‍പ്പനയുടെ കേന്ദ്രമാക്കാനുള്ള നടപടികളുമായി കെജ്‌രിവാള്‍
നിലവില്‍ വര്‍ഷം തോറും എക്‌സൈസ് നികുതിയിനത്തില്‍ ഏകദേശം 6000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാറിനു ലഭിക്കുന്നത്. പുതിയ മദ്യനയം പ്രാബല്യത്തിലാവുന്നതോടെ 2000 കോടി രൂപയെങ്കിലും അധികമായി ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയെ രാജ്യത്തിന്റെ 'മദ്യ തലസ്ഥാന'മാക്കാനുള്ള നടപടികളുമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ബാറുകളിലേക്കും മദ്യം വിളമ്പുന്ന ക്ലബ്ബുകളിലേക്കും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്ന തരത്തിലുള്ള നടപടികളാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ധനകാര്യമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ മദ്യനയം നിലവില്‍ വരുന്നതോടെ ബാറുകളും ക്ലബുകളുമൊക്കെ സര്‍ക്കാര്‍ ഖജനാവിലേക്കു പണമൊഴുക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ഡല്‍ഹിയില്‍ ഇനി ബാറുകള്‍ക്കും പബുകള്‍ക്കും പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തനനാുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിട്ടുണ്ട്. മദ്യവില്‍പനയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങും. മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കി പുതുക്കി നിശ്ചയിക്കുയും ചെയ്തിട്ടുണ്ട്. ബാറുകളില്‍ ഇന് പെഗുകള്‍ക്കു പകരം ഫുള്‍ കുപ്പിയായും മദ്യം നല്‍കാം. ഓരോ ബാറിലും കൂടുതല്‍ വില്‍പന കൗണ്ടറുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മദ്യത്തിന്റെ നിലവാരം പരിശോധിക്കാന്‍ ആധുനിക ലാബ് ഏര്‍പ്പെടുത്താനും നടപടിയെടുത്തു.
നിലവില്‍ വര്‍ഷം തോറും എക്‌സൈസ് നികുതിയിനത്തില്‍ ഏകദേശം 6000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാറിനു ലഭിക്കുന്നത്. പുതിയ മദ്യനയം പ്രാബല്യത്തിലാവുന്നതോടെ 2000 കോടി രൂപയെങ്കിലും അധികമായി ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഡല്‍ഹിയില്‍നിന്ന് മദ്യപിക്കാനായി അയല്‍സംസ്ഥാനങ്ങളിലെ ഗുരുഗ്രാമിലേക്കും നോയിഡയിലേക്കും പോകുന്നത് തടയുകയും പുതിയ മദ്യനയത്തിന്റെ ലക്ഷ്യമാണ്. പ്രായപരിധിയിലെ ഇളവുകാരണം ആയിരക്കണക്കിനു ചെറുപ്പക്കാരാണ് ഡല്‍ഹിയില്‍നിന്നു മദ്യപിക്കാനായി ഗുരുഗ്രാമിലും നോയിഡയിലുമെത്തുന്നത്. ബാറുകളുടെ സമയം പുലര്‍ച്ചെ വരെയുള്ളതും ഇവിടങ്ങളിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു. ഐടി കേന്ദ്രമായ ഗുരുഗ്രാമിലെയും നോയിഡയിലെയും ചെറുപ്പക്കാരെയും ഡല്‍ഹിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ മദ്യനയത്തിലൂടെ സാധിക്കുമെന്നാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നോയിഡയെയും ഗുരുഗ്രാമിനെയും അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശമായതിനാല്‍ മദ്യവില കുറവായ ഡല്‍ഹിയില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി വില്‍പ്പന വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
RELATED STORIES
പാചകവാതക സിലിന്ഡര് ചോര്ന്ന് തീപ്പിടിത്തം; ഭാര്യയ്ക്ക് പിന്നാലെ...
17 July 2025 7:09 PM GMTഇറാഖില് ഹൈപ്പര് മാര്ക്കറ്റില് തീപിടിത്തം; 50 പേര്ക്ക്...
17 July 2025 6:47 PM GMTബീഹാറില് ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം
17 July 2025 6:10 PM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മഴമുന്നറിയിപ്പില് മാറ്റം, നാല്...
17 July 2025 6:04 PM GMTസ്കൂളില് ഷോക്കേറ്റ് വിദ്യാര്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയില് നാളെ ...
17 July 2025 5:56 PM GMTതൃശൂരില് കോള് പാടത്ത് നീന്താനിറങ്ങിയ എന്ജിനീയറിങ് വിദ്യാര്ഥി...
17 July 2025 5:45 PM GMT