Latest News

റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് 40,000 കോടിരൂപ ലാഭവിഹിതമായി നല്‍കിയേക്കും

30,000 മുതല്‍ 40,000 കോടി രൂപയോളമാവും ആര്‍ബിഐ നല്‍കുക.ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് ശേഷം പകരക്കാരനായെത്തിയ മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എടുത്ത പ്രഥാന തീരുമാനങ്ങളിലൊന്നാണിത്.

റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് 40,000 കോടിരൂപ  ലാഭവിഹിതമായി നല്‍കിയേക്കും
X
ന്യൂഡല്‍ഹി: കരുതല്‍ ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി 40,000 കോടിയോളം രൂപ റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് നല്‍കിയേക്കും. മാര്‍ച്ചിന് മുമ്പ് തുക ധനകാര്യ മന്ത്രാലത്തിന് കൈമാറുമെന്നാണ് റിപോര്‍ട്ട്. ധനക്കമ്മിയാല്‍ വലയുന്ന കേന്ദ്രസര്‍ക്കാരിന് ഈ തുക ആശ്വാസമാകും.

30,000 മുതല്‍ 40,000 കോടി രൂപയോളമാവും ആര്‍ബിഐ നല്‍കുക.ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് ശേഷം പകരക്കാരനായെത്തിയ മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എടുത്ത പ്രഥാന തീരുമാനങ്ങളിലൊന്നാണിത്. മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് ലാഭവിഹിതം നല്‍കിയിരിക്കുമെന്നും അത് 30,000 കോടിക്ക് മുകളില്‍ വരുമെന്നുമാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആര്‍ബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് അന്തിമ തീരുമാനമെടുക്കും.

സാമ്പത്തിക വര്‍ഷം തീരുന്നതിന് മുമ്പ് ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് ഈ തുക സഹായിക്കും. ധനക്കമ്മി ഒരുലക്ഷം കോടിയോളം രൂപയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കരുതല്‍ ധനത്തെ സംബന്ധിച്ച് തീരുമാനിക്കാന്‍ ആര്‍ബിഐയുടെയും ധനകാര്യമന്ത്രാലയത്തിന്റെയും സംയുക്ത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it