- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിനെ നിയന്ത്രിക്കുന്നത് പിണറായിക്ക് പറ്റിയ പണി അല്ലെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല
ഇത്രയൊക്കെയായിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നത് കൗതുകകരമാണ്. അന്തസുണ്ടെങ്കില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുന്നതിന് പരസ്യമായി രംഗത്തിറങ്ങാന്‍ സിപിഐ തയ്യാറുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
തിരുവനന്തപുരം: മര്‍ദ്ദനം നടത്തുന്ന കാര്യത്തില്‍ കേരളത്തിലെ പോലിസിന് മുന്നണി വ്യത്യാസമില്ലെന്നാണ് കൊച്ചിയിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പോലിസിനെ നിയന്ത്രിക്കുന്നത് പിണറായിക്ക് പറ്റിയ പണി അല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പിണറായി വിജയന്‍ ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഒഴിയണം.
പോലിസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ എംഎല്‍എ എല്‍ദോ എബ്രഹാമിനെയും പ്രവര്‍ത്തകരെയും പോലിസ് വളഞ്ഞു വച്ചു ക്രൂരമായി മര്‍ദ്ദിച്ചത് കേരളത്തിലെ പോലിസിന്റെ ഇപ്പോഴത്തെ അവസ്ഥയെയാണ് കാണിക്കുന്നത്. സിപിഎമ്മിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ സംഘമായി പോലിസ് സേന മാറിയിരിക്കുന്നു.
പോലിസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതിന്റെ അര്‍ത്ഥം സിപിഐയ്ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും എന്ന് കരുതുന്നു. ഭരണ കക്ഷിക്കാര്‍ക്ക് പോലും പോലിസ് മര്‍ദ്ദനത്തിന്റെ കാഠിന്യം രുചിക്കേണ്ടി വരികയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കാര്യം പറയേണ്ടതില്ല. പ്രതിപക്ഷത്തിന്റെ സമരങ്ങളെ നിഷ്ഠൂരമായാണ് പോലിസ് അടിച്ചമര്‍ത്തുന്നത്. സിപിഎമ്മിന് വേണ്ടി വഴിവിട്ട എന്ത് അതിക്രമവും കാണിക്കാന്‍ മടിക്കാത്ത പോലിസ് ഇപ്പോള്‍ ഭരണമുന്നണിയിലെ മറ്റു ഘടക കകഷികളുടെ മേലും കൈവച്ചിരിക്കുകയാണ്. ഇത്രയൊക്കെയായിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നത് കൗതുകകരമാണ്. അന്തസുണ്ടെങ്കില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുന്നതിന് പരസ്യമായി രംഗത്തിറങ്ങാന്‍ സിപിഐ തയ്യാറുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















