Latest News

രാമാനുജ പുരസ്‌കാരം പ്രഫ. നീന ഗുപ്തയ്ക്ക്

രാമാനുജ പുരസ്‌കാരം പ്രഫ. നീന ഗുപ്തയ്ക്ക്
X

ന്യൂഡല്‍ഹി: ഗണിത ശാസ്ത്രത്തിലെ മികച്ച യുവ പ്രതിഭകള്‍ക്ക് നല്‍കുന്ന രാമാനുജ പുരസ്‌കാരത്തിന് പ്രഫ. നീനാ ഗുപ്ത അര്‍ഹയായി. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൊത്തക്കത്തയിലെ അധ്യാപികയാണ് പ്രഫ. നീനാ ഗുപ്ത.

വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള മികച്ച യുവ ഗണിതശാത്ര പ്രതിഭകള്‍ക്കാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് രാമാനുജ പുരസ്‌കാരം നല്‍കുന്നത്.

ആര്‍ജിബ്രിക് ജോമെട്രി, കമ്മ്യൂട്ടേറ്റീവ് ആള്‍ജിബ്ര തുടങ്ങിയ ഗണിത മേഖലയിലെ കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം.

രാമാനുജ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായണ് പ്രഫ. നീനാ ഗുപ്ത. 2005ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

അബ്ദുള്‍ സലാം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയറ്ററിക്കല്‍ ഫിസിക്‌സ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക.

ആള്‍ജിബ്രിക് ജോമെട്രിയിലെ സറിസ്‌കി കാന്‍സലേഷന്‍ പ്രോബ്ലം പ്രഫസര്‍ നീനാ ഗുപ്ത പരിഹരിച്ചിരുന്നു. 2014ലെ യങ് സയന്റിസ്റ്റ് ജേതാവുമായിരുന്നു.

Next Story

RELATED STORIES

Share it