Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന്; 13 ഒഴിവുകള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന്; 13 ഒഴിവുകള്‍
X

ന്യൂഡല്‍ഹി; 13 സീറ്റിലേക്കുളള രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആറ് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പഞ്ചാബില്‍ 5, കേരളത്തില്‍ 3, അസമില്‍ 2, ഹിമാചല്‍ പ്രദേശിലും ത്രിപുരയിലും നാഗാലാന്‍ഡിലും ഓരുന്നുവീതമാണ് ഒഴിവുകളുള്ളത്.

എ കെ ആന്റണി, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ് എന്നിവര്‍ വിരമിക്കുന്ന ഒഴിവുകളിലേക്കാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അസമിലെ ബിപുന്‍ ബോറ, റനീ നാറാ, ഹിമാചലിലെ ആനന്ദ് ശര്‍മ, നാഗാലാന്‍ഡിലെകെ ജി കെന്യെ, ത്രിപുരയിലെ ജര്‍നാ ദാസ്, പഞ്ചാബില്‍ നിന്നുള്ള സുഖ്‌ദേവ് സിംഗ്, പ്രതാപ് സിംഗ് ബജ്‌വ, ശ്വയ്ത് മാലിക്, നരേഷ് ഗുജ്‌റാള്‍, ഷംഷേര്‍ സിംഗ് ഡുള്ളോ എന്നിവരാണ് വിരമിക്കുന്ന മറ്റുള്ളവര്‍.

Next Story

RELATED STORIES

Share it