Latest News

രാജ്യസഭ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍നിന്ന് എഎപി മല്‍സരിപ്പിക്കുന്നത് രണ്ട് പത്മശ്രീ പുരസ്‌കാരജേതാക്കളെ

രാജ്യസഭ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍നിന്ന് എഎപി മല്‍സരിപ്പിക്കുന്നത് രണ്ട് പത്മശ്രീ പുരസ്‌കാരജേതാക്കളെ
X

ഛത്തിസ്ഗഢ്: പഞ്ചാബില്‍നിന്ന് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്ന രണ്ട് പത്മശ്രീപുരസ്‌കാര ജേതാക്കളും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പരിസ്ഥിതി ആക്റ്റിവിസ്റ്റായ ബാബ ബല്‍ബീര്‍ സിങ് ചീഛിവാല്‍, ബിസിനസ്സുകാരനും മനുഷ്യസ്‌നേഹിയും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന വിക്രംജിത് സിങ് സാഹ്നി എന്നിവരാണ് പത്രിക നല്‍കിയത്.

, 'ആം ആദ്മി പാര്‍ട്ടി രണ്ട് പത്മശ്രീ അവാര്‍ഡ് ജേതാക്കളെ രാജ്യസഭാംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്യുന്നു എന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്... ഒരാള്‍ പരിസ്ഥിതി സ്‌നേഹി പദ്മശ്രീ സന്ത് ബല്‍ബീര്‍ സിംഗ് സിഞ്ചെവാള്‍, മറ്റൊന്ന് പഞ്ചാബി സംസ്‌കാരവുമായി ബന്ധപ്പെട്ട പദ്മ വിക്രംജിത് സിംഗ് സാഹ്നി.... രണ്ടു പേര്‍ക്കും എന്റെ ആശംസകള്‍.'- മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ ട്വീറ്റ് ചെയ്തു.

അംബികാസോണി(കോണ്‍ഗ്രസ്), ബല്‍വിന്ദര്‍ സിങ് ഭണ്ഡര്‍(അകാലിദള്‍) എന്നിവരുടെ രാജ്യസഭാഗത്വത്തിന്റെ കാലാവധി ജൂലൈ 4ന് അവസാനിക്കുകയാണ്.

Next Story

RELATED STORIES

Share it