Latest News

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: എസ്ഡിപിഐക്ക് ഒമ്പത് സീറ്റില്‍ വിജയം

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: എസ്ഡിപിഐക്ക് ഒമ്പത് സീറ്റില്‍ വിജയം
X

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഒമ്പത് സീറ്റില്‍ വിജയിച്ചു. ആറ് മുനിസിപ്പാലിറ്റികളിലായാണ് ഒമ്പത് സീറ്റ് നേടിയത്. ബുണ്ടി, ഭവാനി മണ്ഡി, ഷാഹ്പുര, സര്‍വാര്‍, ഭില്‍വാര, ബീഗം മുനിസിപ്പാലിറ്റികളിലാണ് വിജയം നേടിയത്.

സര്‍വാര്‍, ഭില്‍വാര, ബീഗം മുനിസിപ്പാലിറ്റികളില്‍ രണ്ട് സീറ്റു വീതവും ബുണ്ടി, ഭവാനി മണ്ഡി, ഷാഹ്പുര മുനിസിപ്പാലിറ്റികളില്‍ ഓരോ സീറ്റും എസ്ഡിപിഐ നേടി.

സര്‍വാറില്‍ നിന്ന് ഷാബിന ബാനൊ, ഷാഹിദ് ഖുറേശി, ഭില്‍വാരയില്‍ നിന്ന് നന്ദുലാല്‍ റാവു, സലിം അന്‍സാരി, ബീഗം മുനിസിപ്പാലിറ്റിയില്‍ നിന്ന് എയ്ത്മാഡ് അജ്മീരി, മെഹബൂബ് അലി, ബുണ്ടി മുനിസിപ്പാലിറ്റിയില്‍ നിന്ന് അന്‍വര്‍ ഹുസൈന്‍, ഭവാനി മണ്ഡിയില്‍ നിന്ന് റുബിന, ഷാഹ്പുരയില്‍ നിന്ന് യൂസുഫ് മുഹമ്മദ് എന്നിവരാണ് വിജയിച്ചത്.

നേരത്തെ കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയിരുന്നു. കര്‍ണാടകയില്‍ 224 സീറ്റിലും വിജയിച്ചു.

Next Story

RELATED STORIES

Share it