വിശ്വാസവോട്ട്: അശോക് ഗെലോട്ടിന്റെ വസതിയിലെ കാബിനറ്റ് യോഗം അവസാനിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗം അവസാനിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ വെള്ളിയാഴ്ച 9.30ന് തുടങ്ങിയ യോഗം ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. യോഗത്തിന്റെ അവസാന തീരുമാനം പുറത്തുവിട്ടിട്ടില്ല.
കോണ്‍ഗ്രസ്സിന് നിയമസഭയില്‍ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്നുണ്ടെന്ന് യോത്തിനു മുന്‍പ് തന്നെ രന്‍ദീപ് സിങ് സര്‍ജെവാല പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസ്സിന് സഭയില്‍ ഭൂരിപക്ഷമില്ലന്ന് പറയുന്നവരെ നിശ്ശബ്ദരാക്കാന്‍ നിയമസഭാ സമ്മേളനം നടത്താന്‍ ശുപാര്‍ശ ചെയ്യും. കോണ്‍ഗ്രസ്സിലെ ഭൂരിപക്ഷവും ഗവര്‍ണറുടെ വസതിയിലുണ്ട്. അക്കാര്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 174 പാലിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്- സര്‍ജേവാല ഗവര്‍ണറെ കാണും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തുടരുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന വകുപ്പാണ് ഭരണഘടയുടെ അനുച്ഛേദം 174.
ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധി സൃഷ്ടിച്ചത്.
സച്ചിനും അദ്ദേഹത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച 18 എംഎല്‍എമാര്‍ക്കുമെതിരേ സ്പീക്കര്‍ അയോഗ്യതാ നോട്ടിസ് അയച്ചതോടെ പ്രശ്‌നം ഹൈക്കോടതിയിലും പിന്നീട് സുപ്രിം കോടതിയിലുമെത്തി.
RELATED STORIES
രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMT