Latest News

സിടി സര്‍വകലാശാല റമദാന്‍ വിവാദം; വൈസ് ചാന്‍സലര്‍ ഡോ. നിതിന്‍ ടണ്ടന്‍ രാജിവച്ചു

സിടി സര്‍വകലാശാല റമദാന്‍ വിവാദം; വൈസ് ചാന്‍സലര്‍ ഡോ. നിതിന്‍ ടണ്ടന്‍ രാജിവച്ചു
X

ലുധിയാന: സിടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. നിതിന്‍ ടണ്ടന്‍ രാജിവച്ചു. സെഹ്റി, ഇഫ്താര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദത്തിനുപിന്നാലെയാണ് നടപടി.സിടി സര്‍വകലാശാല ചാന്‍സലറും ചെയര്‍മാനുമായ ചരണ്‍ജിത് സിംഗ് ചാന്നിയാണ് രാജി വിവരം അറിയിച്ചത്. വിഷയത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു

സി.ടി. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികള്‍ സെഹ്റിക്കും ഇഫ്താറിനും ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. നിതിന്‍ ടണ്ടന്‍ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുകയുമായിരുന്നു. ഇതിനേ തുടര്‍ന്ന് വലിയ തരത്തിലുള്ള വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറി. ഡോ. നിതിന്‍ ടണ്ടന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Next Story

RELATED STORIES

Share it