Latest News

മഴ: കോഴിക്കോട് ജില്ലയില്‍ 15 ക്യാംപുകളിലായി 196 കുടുംബങ്ങള്‍

മഴ: കോഴിക്കോട് ജില്ലയില്‍ 15 ക്യാംപുകളിലായി 196 കുടുംബങ്ങള്‍
X

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 15 ക്യാംപുകളാണുള്ളത്. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 222 പുരുഷന്‍മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാംപുകളിലുണ്ട്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ രണ്ട് ക്യാംപുകളാണുള്ളത്.

കൊയിലാണ്ടി താലൂക്കില്‍ മൂന്ന് ക്യാംപുകളും വടകര താലൂക്കില്‍ എട്ട് ക്യാംപുകളുമുണ്ട്. ജില്ലയിലെ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം: 0495 2371002. ടോള്‍ഫ്രീ നമ്പര്‍- 1077.

Next Story

RELATED STORIES

Share it