Latest News

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല: പോലിസ് കസ്റ്റഡിയില്‍ വിട്ടു

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല: പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ തുടരും. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ കാരണം രാഹില്‍ ഈശ്വര്‍ പങ്കുവച്ച ഫോട്ടോകളാണ് എന്നാണ് കണ്ടെത്തല്‍.

രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. റിമാന്‍ഡ് റിപോര്‍ട്ടില്‍ രാഹുല്‍ ഈശ്വറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലിസ് ഉന്നയിച്ചിട്ടുള്ളത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവത്തില്‍ രാഹുലിനെ സൈബര്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്താണ് രാഹുലിന്റെ അറസ്റ്റ്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്.

Next Story

RELATED STORIES

Share it