ക്വാറി തട്ടിപ്പ് കേസ്; പി വി അന്വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം തുടങ്ങി

കൊച്ചി: പി വി അന്വര് എംഎല്എയ്ക്കെതിരായ ക്വാറി തട്ടിപ്പ് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനും ക്വാറി ഉടമയ്ക്കും ഹാജരാവാന് ആവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചു. ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്. പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയെടുക്കും. ക്വാറി അന്വറിന് വിറ്റ ഇബ്രാഹിം, പരാതിക്കാരനായ മലപ്പുറം നടുത്തൊടിക സലിം എന്നിവരുടെ മൊഴിയാണെടുക്കുക. കൊച്ചി എന്ഫോഴ്സ്മെന്റ് ഓഫിസിലെത്താനാണ് നിര്ദേശം. അന്വറുമായി നടത്തിയ ഇടപാടിന്റെ രേഖകള് ഹാജരാക്കാനും നിര്ദേശം നല്കിയിട്ടുണ്ട്.
കഴിഞ്ഞ 10 വര്ഷമായി അവര് നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ദക്ഷിണ കര്ണാടക സ്വദേശിയാണ് ഇബ്രാഹിം. ക്വാറി ബിസിനസില് പങ്കാളിയാക്കണമെന്നാവശ്യപ്പെട്ട് പി വി അന്വര് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് പ്രവാസി കൂടിയായ സലിം മഞ്ചേരി പോലിസില് പരാതി നല്കിയിരുന്നു. എന്നാല്, അന്വറിനെതിരേ കേസെടുക്കാന് പോലിസ് തയ്യറായിരുന്നില്ല. മഞ്ചേരി ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്ന്നാണ് അന്വറിനെതിരേ വഞ്ചനാകുറ്റത്തിന് പോലിസ് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പോലിസ് നീക്കത്തിനെതിരേ സലീമിന്റെ ഹരജിയില് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര് ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അന്വര് പ്രവാസി എന്ജിനീയര് മലപ്പുറം പട്ടര്ക്കടവ് സ്വദേശി നടുത്തൊടി സലീമില് നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്, ക്രഷര് സര്ക്കാരില് നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര് മാത്രമാണ് അന്വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്ണം തട്ടാന് ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല് സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല് ആക്രമണത്തില് തകര്ന്ന ഗസയിലെ വീടുകള് പുനര്നിര്മിക്കാന് ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT