Latest News

വിനോദസഞ്ചാരികള്‍ക്കായി ഹോട്ടല്‍ താമസം നീട്ടി നല്‍കാന്‍ ഖത്തർ ടൂറിസം

വിനോദസഞ്ചാരികള്‍ക്കായി ഹോട്ടല്‍ താമസം നീട്ടി നല്‍കാന്‍ ഖത്തർ ടൂറിസം
X

ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും പരിഗണിച്ച് രാജ്യത്തുള്ള വിദേശ വിനോദസഞ്ചാരികള്‍ക്കായി ഖത്തര്‍ സുപ്രധാന പ്രഖ്യാപനം നടത്തി. യാത്രാനിയന്ത്രണങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് കുടുങ്ങിയ അതിഥികളുടെ ഹോട്ടല്‍ താമസകാലാവധി സര്‍ക്കാര്‍ ചെലവില്‍ നീട്ടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹോട്ടല്‍ ബുക്കിങ് കാലാവധി പൂര്‍ത്തിയായിട്ടും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ മടങ്ങാനാകാത്ത സന്ദര്‍ശകര്‍ക്കായി ഫെബ്രുവരി 28 മുതല്‍ താമസം ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ ടൂറിസം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ തുറന്ന് വ്യോമഗതാഗതം സാധാരണ നിലയിലാകുന്നതുവരെ അധിക ചെലവ് ഖത്തര്‍ ടൂറിസം നേരിട്ട് വഹിക്കും.

സന്ദര്‍ശകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായി രാജ്യത്തെ ഹോട്ടല്‍ മാനേജര്‍മാര്‍ക്ക് ഔദ്യോഗിക സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. ഖത്തര്‍ ടൂറിസത്തിന്റെ പ്രത്യേക സംഘം ഹോട്ടലുകളുമായി സഹകരിച്ച് ആവശ്യമായ പിന്തുണയും ഏകോപനവും ഉറപ്പാക്കും. നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനാണ് തീരുമാനം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it